സിൽവർ ലൈൻ വേഗ റെയിലിന്റെ കാക്കനാട് സ്റ്റേഷനിലേക്കു വാട്ടർ മെട്രോ ദീർഘിപ്പിക്കും. ഇതോടെ ട്രെയിൻ, റോഡ്, മെട്രോ, വാട്ടർ മെട്രോ സർവീസുകൾ ഒത്തുചേരുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് ആയി കാക്കനാട് വികസിക്കും. രാജ്യത്തെ ഇത്തരത്തിലെ ആദ്യ ഹബ് ആയിരിക്കും ഇത്. വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതോടെ റോഡ്, മെട്രോ, ജലഗതാഗതം ഒറ്റ കേന്ദ്രത്തിൽ നിന്നു സാധ്യമാകുന്ന ട്രാൻസ്പോർട്ട് ഹബ് ആയി വൈറ്റില മാറും.
ഭാവിയിൽ ജില്ല പുറത്തേക്കുമുള്ള ജലഗതാഗതം പോലും കാക്കനാടു നിന്നു തുടങ്ങാനാവും. നിലവിൽ ഇൻഫോ പാർക്ക് റോഡ് ആരംഭിക്കുന്ന ചിറ്റേത്തുകരയിലാണു വാട്ടർ മെട്രോ ജെട്ടി. ഇത് ഒന്നര കിലോമീറ്റർ കൂടി ദീർഘിപ്പിച്ചാൽ ഇൻഫോപാർക്കിൽ സിൽവർ ലൈൻ ടെർമിനലിൽ എത്തിക്കാം. കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ അവസാന സ്റ്റേഷനും ഇൻഫോ പാർക്കിലാണ്.
Read more : ട്രെയിൻ, റോഡ്, മെട്രോ, വാട്ടർമെട്രോ സർവീസുകൾ ഒത്തുചേരുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് ആയി കാക്കനാട്.