നാടിന്റെ  കാത്തിരിപ്പ് തീർന്നു ; മഞ്ചേരിക്കുഴിപ്പാലം റെഡി

നാടിന്റെ കാത്തിരിപ്പ് തീർന്നു ; മഞ്ചേരിക്കുഴിപ്പാലം റെഡി

30 June 2021

തൃക്കാക്കര കുന്നത്തുനാട്

നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പടിഞ്ഞാറെ മോറക്കാലയിലെ മാഞ്ചേരിക്കുഴി പാലം.

പടിഞ്ഞാറെ മോറയ്ക്കാല- മാഞ്ചേരിക്കുഴി- ഇടച്ചിറ - ഇൻഫോ പാർക്കിലേയ്ക്ക് എത്താനുള എളുപ്പ വഴിയാണിത്. പളിക്കര, മോറയ്ക്കാല ഭാഗങ്ങളിലെ വികസനം പാലം യാഥാർത്ഥ്യമാകുന്നതോടെ സാദ്ധ്യമാകുമെന്നാണ് വിലയിരുത്തൽ.

കോലഞ്ചേരി, പാങ്കോട്, പഴന്തോട്ടം, പറക്കോട്, മോറയ്യാല വഴി യാത്രാ സൗകര്യം വർദ്ധിക്കുന്നത് നാട്ടുകാർക്ക് ഏറെ സഹായകമാണ്. ചെലവ് ഇപ്പോൾ12 കോടി.

ഇൻഫോ പാർക്കിലേയ്ക്ക് എളുപ്പ വഴി. കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.